Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Legislative Council

നി​യ​മ​സ​ഭാ കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്; ക​ന്ന​ഡ മ​ണ്ണി​ൽ കോ​ൺ​ഗ്ര​സ് ത​രം​ഗം

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന് വ​മ്പ​ൻ വി​ജ​യം. ഏ​ഴ് സീ​റ്റു​ക​ളി​ൽ അ​ഞ്ച് എണ്ണത്തിൽ കോ​ൺ​ഗ്ര​സും ര​ണ്ട് സീ​റ്റു​ക​ളി​ൽ ബി​ജെ​പി​യും വി​ജ​യി​ച്ചു. അ​തേ​സ​മ​യം ആ​റ് ജെ​ഡി​എ​സ് എം​എ​ൽ​എ​മാ​രും മൂ​ന്ന് ബി​ജെ​പി എം​എ​ൽ​എ​മാ​രും കോ​ൺ​ഗ്ര​സി​ന് വോ​ട്ട് ചെ​യ്ത​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ജെ​ഡി​എ​സി​ന് സീ​റ്റ് ന​ഷ്ട​മാ​യി. ജ​യം ഉ​റ​പ്പാ​ക്കാ​ൻ 28 വോ​ട്ടു​ക​ൾ വേ​ണ്ട സ്ഥാ​ന​ത്ത് ജെ​ഡി​എ​സ് സ്ഥാ​നാ​ർ​ഥി​ക്ക് കി​ട്ടി​യ​ത് 14 വോ​ട്ട് മാ​ത്ര​മാ​ണ്. ബി.​കെ. ഹ​രി​പ്ര​സാ​ദ്, തി​പ്പ​ണ്ണ​പ്പ കാ​മ​ക​നൂ​ർ, പി.​വി. മോ​ഹ​ൻ, ശി​വ​ണ ബി. ​എ​സ്. വി​ന​യ്, കാ​ർ​ത്തി​ക് പ്ര​കാ​ശ് എ​ന്നി​വ​രാ​ണ് വി​ജ​യി​ച്ച കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ.

ബി​ജെ​പി​യു​ടെ ലിം​ഗ​രാ​ജ് പാ​ട്ടീ​ലും ആ​ർ.​ര​ഘു​വും സീ​റ്റു​ക​ൾ നി​ല​നി​ർ​ത്തി​യ​പ്പോ​ൾ ജെ​ഡി​എ​സ് സ്ഥാ​നാ​ർ​ഥി ഗോ​വി​ന്ദ​രാ​ജു പ​രാ​ജ​യ​പ്പെ​ട്ടു. ത​ക​ർ​പ്പ​ൻ വി​ജ​യ​ത്തോ​ടെ 75 അം​ഗ​ങ്ങ​ളു​ള്ള ഉ​പ​രി​സ​ഭ​യി​ൽ കോ​ൺ​ഗ്ര​സി​ന് 39 അം​ഗ​ങ്ങ​ളാ​യി. നി​ല​വി​ൽ ബി​ജെ​പി​ക്ക് 29 അം​ഗ​ങ്ങ​ളും ജെ​ഡി​എ​സി​ന് ആ​റ് അം​ഗ​ങ്ങ​ളു​മു​ണ്ട്. ഒ​രു സ്വ​ത​ന്ത്ര അം​ഗ​വും കൗ​ൺ​സി​ലി​ലു​ണ്ട്.

 

Latest News

Corehub Up